ജനം ടി.വിയില്‍ പെണ്ണുവിഷയം കത്തുന്നു

ജനം ടി.വിയില്‍ ആഭ്യന്തര കലഹം രൂക്ഷമായതിനു പിന്നാലെ പീഡന വിഷയവും കത്തുന്നു

സ്ത്രീകളുടെ ശരീര വടിവ് അളക്കുന്ന ചില രൂപങ്ങളെ സഹിക്കാന്‍ ആവില്ലെന്ന് വനിത അവതാരകമാര്‍

വഴങ്ങാത്തവരെ വാര്‍ത്ത വിഭാഗം മേധാവി നൈറ്റ് ഷിഫ്റ്റ് ഇട്ട് പീഡിപ്പിക്കുന്നു

ആലുവ- കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും നേരിടാന്‍ സംഘപരിവാറിന്റെ ആശിര്‍വാദത്തോടെ ആരംഭിച്ച ജനം ടി.വിയില്‍ പടലപ്പിണക്കങ്ങളും കുതികാല്‍ വെട്ടും തിമിര്‍ത്ത് ആടുന്നതിനിടെയില്‍ പെണ്ണുവിഷയവും. ശമ്പള വര്‍ദ്ധനവില്ലാത്തതും പി.എഫ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാത്തതിലും പ്രതിഷേധിച്ച് ജീവനക്കാര്‍ ജനം ടി.വിയില്‍ നിന്നും കൂട്ടത്തോടെ പടിയിറങ്ങുന്നതിനു പിന്നാലെയാണ് സ്ത്രീ വിഷയത്തില്‍ ഗുരുതര ആരോപണവും ഉയരുന്നത്. ചാനലിനെക്കുറിച്ചോ പ്രോഗ്രാമിനെക്കുറിച്ചോ ഒരു ചുക്കുമറിയാത്ത ചില രൂപങ്ങളുടെ ഇടപെടലാണ് ജീവനക്കാരെ ഏറെ അസംതൃപ്തരാക്കുന്നത്. ഈ രൂപത്തിന്റെ ഇടപെടലില്‍ മനംനൊന്ത് പ്രോഗ്രാം ഹെഡ്ഡായിരുന്ന അജയന്‍ കെ. നായര്‍ രാജിവെച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്.

പിന്നാലെ ഒരു അവതാരിക തന്നെയാണ് ഈ പുണ്യപുരുഷനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ശരീര വടിവളക്കുന്ന ഈ പ്രപഞ്ചനാഥന്റെ നോട്ടം സഹിക്കാനാകില്ലെന്നാണ് അവതാരകയുടെ പരാതി. ആലുവ ഓഫീസിലെ ജീവനകാര്‍ക്കിടയില്‍ അവതാരകയുടെ പരാതി പ്രചരിച്ചു കഴിഞ്ഞു. ജനം ടി.വിയുടെ പൊതുജന സമ്പര്‍ക്ക പദവിയില്‍ നിന്നും പുറത്താക്കിയ തരുണീമണിക്ക് വിദേശത്ത് ജോലി വാങ്ങി നല്‍കിയ കഥയും ആലുവ ഓഫീസില്‍ പാട്ടാണ്. ഇതിനു പിന്നാലെയാണ് തിരുവനന്തപുരം ഓഫീസിലും ‘നോട്ടം’ പ്രശ്നമായിരിക്കുന്നത്. ഇക്കുറി വാര്‍ത്താ അവതാരികയാണ് ഒരു പൂവാലന്‍ കൃഷ്ണനെതിരെ പരാതിയുമായി മാനേജ്മെന്റിനെ സമീപിച്ചിരിക്കുന്നത്.

ചാനലിലെ ഒരു പ്രമുഖന് യുവതി പരാതി അറിയിച്ചു കഴിഞ്ഞു. ഈ പൂവാലന്‍ പത്രാധിപരുടെ അശ്ലീല നോട്ടം സഹിച്ച് തുടരാനാകില്ലെന്നാണ് പരാതിയില്‍ യുവതി പറയുന്നത്.

നിലവില്‍ പരാതിപ്പെട്ട വാര്‍ത്താ അവതാരകയ്ക്ക് പുറമേ മറ്റു പലര്‍ക്കും പൂവാലന്‍ കൃഷ്ണനില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ട്. എങ്കിലും അവരാരും പരാതി നല്‍കാത്തതാണ് ഇയാള്‍ക്ക് തുണയായത്. ഇക്കാര്യത്തില്‍ തീരുമാനമാകാതെ ഇനി വാര്‍ത്താ അവതരണത്തിനില്ലെന്നാണ് ന്യൂസ് റീഡറുടെ നിലപാട്. വനിതാ വാര്‍ത്താവായനകാര്‍ക്ക് അവസരം വെട്ടിക്കുറച്ചു കൊണ്ടായിരുന്നു പൂവാലന്‍ കൃഷ്ണന്റെ ഭരണപരിഷ്‌കാരത്തിന്റെ തുടക്കം. പിന്നീട് ഇവര്‍ക്ക് അസമയങ്ങളില്‍ ഡ്യൂട്ടി ഷിഫ്റ്റ് നല്‍കി. ഇത്തരത്തില്‍ പീഡനങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എത്തുന്നവരോടാണ് തന്റെ ഇംഗിതങ്ങള്‍ പൂവാലന്‍ വെളിപ്പെടുത്തുന്നത്. ഇത്രയും രൂക്ഷമായ എതിര്‍പ്പ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടും ചില രൂപങ്ങളോടുള്ള അടുപ്പമാണ് പൂവാലനെ തുണയ്ക്കുന്നത്. രണ്ടുപേരും ‘സ്ത്രീ’ വിഷയത്തില്‍ ഒരേതൂവല്‍ പക്ഷികളായതുകൊണ്ടാണ് രൂപങ്ങള്‍ പൂവലന്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. ഏതായാലും ചാനലിലെ ഈ നാറ്റക്കഥകള്‍ വിശ്വം മുഴുവന്‍ നിറഞ്ഞുകഴിഞ്ഞു.

ആര്‍ഷഭാരത സംസ്‌കാരത്തെക്കുറിച്ചും സാദാചാര പാലനത്തെക്കുറിച്ചും വായ്ത്താരിയിടുന്നവരുടെ സ്വന്തം ചാനലിലെ സാദാചാര ലംഘന കഥകള്‍ വിശ്വം മുഴുവന്‍ പാട്ടായിക്കൊണ്ടിരിക്കുകയാണ്.