രാജി വയ്ക്കാന്‍ ഉപാധി വച്ച് ജോസ് കെ മാണി വിഭാഗം

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സ്ഥാനം രാജിവയ്ക്കാന്‍ പുതിയ ഉപാധിയുമായി ജോസ് കെ മാണി വിഭാഗം. കെഎം മാണി – പിജെ ജോസഫ് ലയന സമയത്തെ സീറ്റ് അനുപാതം തന്നെ വരുന്ന തെരഞ്ഞെടുപ്പിലും പാലിക്കണമെന്നാണ് ജോസ് കെ മാണി വിഭാഗം മുന്നോട്ട് വയ്ക്കുന്ന നിബന്ധന.

ജില്ലാ പഞ്ചായത്തില്‍ അടുത്ത തവണ കൂടുതല്‍ സീറ്റ് അനുവദിക്കാമെന്ന് ഉറപ്പുതരികയാണെങ്കില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാമെന്നും ജോസ് കെ മാണി വ്യക്തമാക്കി. സീറ്റിന്റ കാര്യത്തില്‍ പാര്‍ട്ടിയില്‍ ആലോചിച്ചേ തീരുമാനിക്കാനാകുവെന്ന് പിജെ ജോസഫ് വ്യക്തമാക്കി. ഇതോടെ ജോസഫ് വിഭാഗത്തിന്റെ നിര്‍ണായക യോഗം നാളെ ചങ്ങനാശേരിയില്‍ നടക്കും.മാണി-ജോസഫ് ലയന സമയത്തെ സീറ്റ് അനുപാതം തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാധകമാക്കണം. ഉപാധികള്‍ അംഗീകരിച്ചാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാമെന്ന് ജോസ് കെ മാണി അറിയിച്ചിട്ടുണ്ട്.