ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകം; അമേരിക്കയില്‍ പ്രതിഷേധക്കാര്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്ക് തീ കൊളുത്തി

അമേരിക്കന്‍ പൊലീസിന്‍റെ വര്‍ണ്ണവിവേചനത്തിന് ഇരയായ ജോര്‍ജ് ഫ്ലോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ റിച്ച്‌മോണ്ടിലുള്ള ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമ പ്രതിഷേധക്കാര്‍ തീ കൊളുത്തി തടാകത്തിലേക്ക് വലിച്ചെറിഞ്ഞു.

ഇതേതുടര്‍ന്ന് പ്രതിമ എടുത്തുമാറ്റണന്ന ആവശ്യപ്പെട്ട് ജനക്കൂട്ടം നഗരത്തിലെ ബൈര്‍ഡ് പാര്‍ക്കില്‍ തടിച്ച്‌ കൂടി. കൊളംബസ് വംശഹത്യയെ പ്രതിനിദാനം ചെയ്യുന്നെന്നും പ്രതിമ പൊളിച്ച്‌ നീക്കണമെന്നുമായിരുന്നു ആവശ്യം. രണ്ട് മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ ജനക്കൂട്ടം പ്രതിമ നശിപ്പിക്കുകയായിരുന്നു. 1927 ലാണ് കൊളംബസിന്റെ പ്രതിമ റിച്ച്‌മോണ്ടില്‍ സ്ഥാപിക്കുന്നത്.