നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ : എച്ച്‌-1ബി ഉള്‍പ്പെടെയുള്ള ചില തൊഴില്‍ വിസകള്‍ക്ക് തല്‍ക്കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.വിദേശ സാങ്കേതിക വിദഗ്ദ്ധരെ മറ്റും അമേരിക്കന്‍ കമ്ബനികളില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിസയാണ് എച്ച്‌-1ബി. കോവിഡ്-19 മഹാമാരി അമേരിക്കയെ കാര്യമായി ബാധിച്ചിരുന്നു.ഇതേ തുടര്‍ന്നുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വേണ്ടിയാണ് ട്രംപ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.

അമേരിക്കയുടെ എച്ച്‌-1ബി വിസ കയ്യിലുള്ളവര്‍ക്ക് വിലക്ക് മാറുന്നത് വരെ തൊഴില്‍ ആവശ്യങ്ങള്‍ക്കായി അമേരിക്കയിലെ സമീപിക്കാന്‍ കഴിയില്ല.എന്നാല്‍, വിസയുമായി അമേരിക്കയില്‍ ഇപ്പോള്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവരെ ഈ വിലക്ക് ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.