കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഇള ദിവാകര്‍ മരിച്ച നിലയില്‍ ; മൃതദേഹം വാമനപുരം നദിയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഇന്നലെ കാണാതായ കേരള സെക്രട്ടറിയേറ്റ് അണ്ടര്‍ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി. ചിറയിന്‍കീഴിനു സമീപം അന്തിക്കടവില്‍ നിന്നാണ് അണ്ടര്‍ സെക്രട്ടറി ഇള ദിവാകരന്‍്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വാമനപുരം നദി കേന്ദ്രീകരിച്ച്‌ രണ്ട് ദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. റിക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍ സെക്രട്ടറിയായിരുന്നു ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകര്‍. (49). ഇവരെ പുഴയില്‍ കാണാതായെന്ന സംശയത്തെ തുടര്‍ന്ന് ഇന്നലെ തെരച്ചില്‍ ആരംഭിച്ചിരുന്നു. തോട്ടവാരം അയന്തിക്കടവിനു സമീപം ഇവരുടെ സ്കൂട്ടര്‍ കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് ഇളയെ കാണാതായത്. സ്കൂട്ടറില്‍ കടവിനു സമീപം ഇള സ്കൂട്ടറില്‍ വന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്സിന്‍്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. അവര്‍ മുമ്ബും ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

കെഎസ്‌ഇബിയില്‍ ഉദ്യോഗസ്ഥനായിരുന്ന പരേതനായ ലൈജുവാണ് ഭര്‍ത്താവ് മക്കള്‍. ഭവ്യ ലൈജു(സബ് എന്‍ജിനീയര്‍, കെഎസ്‌ഇബി,പാലച്ചിറ, വര്‍ക്കല), അദീനലൈജു (പ്ലസ് ടു വിദ്യാര്‍ഥിനി).