മരിച്ചുപോയ അമ്മയുടെ ഓര്‍മ്മകള്‍, വാക്കുകളില്‍ വിഷാദവും; സുശാന്തിന്റെ ആത്മഹത്യയാണെന്ന് സൂചിപ്പിച്ച് അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ സിനിമാ ലോകം. മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് നടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ താരത്തിന്റേത് ആത്മഹത്യ തന്നെയാണ് സൂചിപ്പിക്കുന്ന അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലാവുന്നത്. ജൂണ്‍ 3നാണ് സുശാന്ത് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ദു:ഖസൂചകമായ വാക്യങ്ങളാണ് കുറിപ്പില്‍. നടന്‍ വിഷാദത്തിന് അടിമയായിരുന്നോ എന്നു സൂചിപ്പിക്കുന്ന വരികളും ഇതില്‍ നിന്നും വ്യക്തമാണ്. മരിച്ചുപോയ അമ്മയുടെ ഓര്‍മ്മകളും കുറിപ്പില്‍ നിറയുന്നുണ്ട്. അമ്മയുടെ ചിത്രത്തോടൊപ്പം തന്റെ ചിത്രവും ചേര്‍ത്തുവച്ചാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു ചുവടെ നടന്റെ മുന്‍ കാമുകി റിയ ചക്രബര്‍ത്തിയും കമന്റ് ചെയ്തിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ നടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. സോഷ്യല്‍മീഡിയയില്‍ സുശാന്ത് സിങ്ങിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പ്രവാഹമാണ്.