ലാലും മകന് ജീന്‍ ലാലും ആദ്യമായി ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ പുനരാരംഭിച്ചു.
എറണാകുളം കച്ചേരിപ്പടിയില്‍ വെച്ചാണ് ഷൂട്ടിങ് പുനരംഭിച്ചത്. 14 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലാലിന്റെ മരുമകന് അലന് ആന്റണിയാണ്. സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന വിധത്തില്‍ 50 പേര് മാത്രമാണ് ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നത്.തെര്‍മല്‍ സ്കാനര്‍, മാസ്കുകള്‍, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചാണ് ചിത്രീകരണം. ബാലു വര്‍ഗീസാണ് നായകന്. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.