കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് രാഹുല്‍ ഇക്കുറി കേന്ദ്രത്തെ വിമര്‍ശിച്ചത്.

ഈ ലോക്ക്ഡൗണ്‍ തെളിയിക്കുന്നു: ‘വിവരമില്ലായ്മയെക്കാള്‍ കൂടുതല്‍ അപകടകരമായ ഏക കാര്യം ധാര്‍ഷ്ട്യമാണ്.’- ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.വിവിധ ലോക്ക്ഡൗണ്‍ കാലത്ത് സമ്പദ്വ്യവസ്ഥ താഴേക്കുപോകുന്നതും കോവിഡ് മരണനിരക്ക് ഉയരുന്നതും കാണിക്കുന്ന അനിമേറ്റഡ് ഗ്രാഫും ഫ്ളാറ്റനിങ് ദ റോങ് കര്‍വ് എന്ന തലക്കെട്ടോടെ ട്വീറ്റിനൊപ്പം രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി ഉയര്‍ന്നു.24 മണിക്കൂറിനിടെ 11,502 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.