‘ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോ………’; വീണ്ടും കടിച്ചാല്‍ പൊട്ടാത്ത വാക്കുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ഇംഗ്ലീഷിലെ വിചിത്രമായ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന നേതാവാണ് തിരുവനന്തപുരം എംപി ശശി തരൂര്‍. ഇപ്പോഴിതാ ഒരു പുതിയ വാക്കുമായാണ് തരൂര്‍ എത്തിയിരിക്കുന്നത്.

തന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെ അനുകരിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയ്ക്ക് പ്രതികരണമായി ചെയ്ത ട്വീറ്റിലാണ് തരൂരിന്റെ ഏറ്റവും പുതിയ ഭാഷാപ്രയോഗങ്ങളുള്ളത്. കൊമേഡിയന്‍ ആയ സലോനി ഗൗര്‍ തരൂരിന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെയും സങ്കീര്‍ണമായ ഭാഷാപ്രയോഗത്തെയും ഒരു വെബ് സീരീസിലെ കഥാപാത്രത്തെ അനുകരിച്ച് അവതരിപ്പിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കുകയും ബോളിവുഡ് സംവിധായകന്‍ ഹന്‍സാല്‍ മേത്ത ഇത് തരൂരിനെ ടാഗ് ചെയ്ത് റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. തന്നെക്കുറിച്ചുള്ള വീഡിയോയ്ക്ക് പ്രതികരണമായി തരൂര്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു:ഒരു വാചകത്തില്‍ത്തന്നെ ഉപയോഗിച്ചിരിക്കുന്ന ‘hippopotomonstrosesquipedaliophobia’, ‘garrulous’, ‘sesquipedalian’ എന്നീ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിലര്‍ രൂക്ഷമായ പരിഹാസവും ട്രോളുകളുമായി രംഗത്തെത്തിയപ്പോള്‍ മറ്റുചിലര് ഈ വാക്കുകളുടെ അര്‍ത്ഥം അന്വേഷിക്കുന്ന തിരക്കിലുമാണ്.