പുഴുത്ത പട്ടിയുടെ ഗതിയിൽ പ്രവാസി മലയാളി

ഗൾഫിൽ നിന്ന് കോവിഡ് പോസിറ്റീവ് രോഗികളെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനത്തെ ന്യായീകരിക്കാൻ ആസ്ഥാന നിലയ വിദ്വാന്മാർ പോലും തയ്യാറാവുന്നില്ല.
ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത നിർദ്ദേശങ്ങളും നിബന്ധനകളുമാണ് മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന സംഘങ്ങള്‍ പറഞ്ഞുപരത്തുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഗൾഫിൽ കിടക്കുന്ന അവരുടെ പൗരന്മാരേട് ഇത്തരമൊരു സർട്ടിഫിക്കേറ്റ് ഹാജരാക്കാൻ പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ഇവിടേക്ക് വരാൻ മാത്രം ഈ നിബന്ധന?

ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശത്തിനെതിരെ പ്രവാസി ലോകത്ത് കടുത്ത അമര്‍ഷം പുകയുകയുന്നതിനിടയിലാണ് മുഖ്യമന്ത്രിയും ആരോഗ്യ- വ്യവസായ മന്ത്രിയുമൊക്കെ കോവിഡ് ബാധിതരായവരെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്താമെന്നൊക്കെയുള്ള തിരുമണ്ടൻ നിർദ്ദേശങ്ങളുമായി എത്തിയിരിക്കുന്നത്. ശിക്കാരി ശംഭു നിലവാരത്തിലുള്ള മന്ത്രി പുഗം വന്മാരുടെ ഇമ്മാതിരി നിർദ്ദേശങ്ങളോട്
വിമാന കമ്പനികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

കോവിഡ് രോഗബാധിതരായ പ്രവാസികളെ ഗള്‍ഫിലുള്ള വിമാനത്താവളങ്ങളിലെത്തിച്ച് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കു കയെന്നത് അസംഭവ്യമായ കാര്യമാണ്. രോഗബാധിതരെ ഏതെങ്കിലും വിമാനത്താവളങ്ങളില്‍ കയറ്റാന്‍ ആ രാജ്യത്തെ അധികൃതര്‍ തയ്യാറാവുമോ? ഇതൊന്നും പ്രായോഗിക തലത്തില്‍ നടക്കുന്ന കാര്യങ്ങളല്ല. എന്നിട്ടും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകരും ഇത്തരം മണ്ടന്‍ നിര്‍ദേശങ്ങള്‍ പറഞ്ഞ് പരത്തുകയാണ്. ഒന്നുകില്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേക വിമാനത്താവളം തന്നെ പണിയേണ്ടി വരും. എങ്കില്‍ മാത്രമേ, അവരെ നാട്ടിലെത്തിക്കാനാവൂ. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും വിമാനകമ്പനി കോവിഡ് രോഗികള്‍ക്ക് മാത്രമായി ഒരു വിമാനം പറപ്പിക്കുമെന്ന് കരുതാനും വയ്യ. ഫയങ്കര മാന ബുദ്ധിമാനായ അഷീൽ ഡോക്ടർ വരെ കോവിഡ് ബാധിതരെ Seperate വിമാനത്തിൽ കൊണ്ടുവരുന്നതാണ് ശാസ്ത്രമെന്ന് എഴുതി പിടിപ്പിച്ചിട്ടുണ്ട്. ഇമ്മാതിരി ഉപദേശിമാരാൽ മുഖ്യമന്ത്രിയുടെ ഓഫീസ് തളിർത്ത് പൂത്തുലഞ്ഞു നിൽക്കയാണ്.

രോഗമുള്ളവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കാമെന്നൊക്കെയാണ് ചിറ്റപ്പൻ മന്ത്രി ഇന്ന് തട്ടി വിട്ടിരിക്കുന്നത്. ലോകത്ത് ഒരു രാജ്യവും പ്രായോഗിക തലത്തില്‍ ഇത്തരം പരിപാടികൾ നടപ്പിലാക്കിയതായി ആര്‍ക്കും അറിയില്ല. ഈ മേഖലയില്‍ പ്രായോഗിക പരിജ്ഞാനമുള്ള വിദഗ്ധരുടെ അഭിപ്രായമോ, ഉപദേശമോ തേടാതെയാണ് മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഇത്തരം വിഢിത്തരങ്ങളെഴുന്നള്ളിക്കുന്നത്.

കോവിഡ് 19-ന്റെ പിസിആര്‍ പരിശോധനയ്ക്ക് യുഎഇ ഒഴികെ ഗള്‍ഫിലൊരിടത്തും കാര്യമായ സൗകര്യങ്ങളില്ലെന്നാണ് പ്രവാസികൾ പറയുന്നുണ്ട്, മാത്രമല്ല, പതിനായിരങ്ങള്‍ ചെലവിടേണ്ടി ഈ ടെസ്റ്റിന്റെ റിസള്‍ട്ട് ലഭിക്കാന്‍ ആഴ്ചകളെടുക്കുമെന്ന കാര്യവും പരിഗണിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

എംബസികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അഞ്ച് ലക്ഷത്തോളം വരുന്ന മലയാളികളെ വന്ദേഭാരത് മിഷനിലൂടെ നാട്ടിലെത്തിക്കണമെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷം വേണ്ടി വരും. അപ്പോഴേക്കും ഒരുമാതിരിപ്പെട്ട ഗള്‍ഫ് മലയാളികള്‍ ചത്തൊടുങ്ങുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് കെഎംസിസി, ഇന്‍കാസ് തുടങ്ങിയ സാമൂഹിക സംഘടനകള്‍ ചാര്‍ട്ടേര്‍ഡ് വിമാനംവഴി നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചത്. ആ നീക്കത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നത് . ഒരു കാരണവശാലും പ്രവാസികൾ നാട്ടിൽ കാലുകുത്തരുത്. ഈ ലക്ഷ്യത്തിനു വേണ്ടിയാണ് സകല ഉടക്കുകളും വെക്കുന്നത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വം മൂലമാണ് പ്രവാസി ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപോയത്. ഈജിപ്റ്റ്, ചൈന, പാകിസ്ഥാന്‍, കൊറിയ, സിംഗപൂര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ഫിലിപ്പൈന്‍സ് ഇത്തരം രാജ്യങ്ങളെല്ലാം തന്നെ സ്വന്തം ചിലവില്‍ അവരുടെ പൗരന്മാരെ കൊണ്ടുപോയിട്ടും മോദി സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ഒന്നും ചെയ്തില്ല. രണ്ട് സര്‍ക്കാരുകളും വീമ്പ് പറച്ചിലല്ലാതെ പ്രവാസികള്‍ക്കായി ഒന്നും ക്രിയാത്മകമായി ചെയ്യുന്നില്ല. ഈ സ്ഥിതിയാണ് തുടരുന്നതെങ്കില്‍ ഗള്‍ഫില്‍ ആയിരകണക്കിന് മലയാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായി കഴിഞ്ഞു.
പ്രവാസികളേ , നിങ്ങൾ കുഞ്ഞനന്തന്മാർ അല്ലാത്തതു കൊണ്ടാണ് കേരള സർക്കാരിൻ്റെ കരുതൽ ലഭിക്കാത്തതെന്ന് കരുതി മിണ്ടാതിരിക്കുക.

Roy Mathew