കൊവിഡ് പ്രതിസന്ധി അവസരമാക്കും; സ്വയം പര്യാപ്തതയിലേക്ക് രാജ്യം നീങ്ങും; പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധികളെ ഇന്ത്യ അവസരമാക്കുമെന്ന പ്രത്യാശയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യം സ്വയംപര്യാപ്തതയിലേക്ക് മാറുമെന്നും നമ്മൾ ഇറക്കുമതിയെ ആശ്രയിക്കുന്ന രീതി മാറ്റണമെന്നും മോഡി ആവശ്യപ്പെട്ടു. ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും കൽക്കരി ഖനികളുടെ ലേലത്തിന് തുടക്കമിടുന്ന ചടങ്ങിൽ സംസാരിക്കവെ മോഡി പറഞ്ഞു.

ഇന്ത്യയിലെ യുവാക്കൾക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാകും. ആത്മനിർഭർ ഭാരത് വെറുമൊരു സർക്കാർ പദ്ധതിയല്ല ലോകത്തെ രണ്ടാമത്തെ കൽക്കരി ശക്തിയാണ് ഇന്ത്യ കൽക്കരി മേഖലയിൽ വരുന്ന നിക്ഷേപം രാഷ്ട്രവികസനത്തെ സഹായിക്കും.

മുൻകാലങ്ങളിൽ കൽക്കരി മേഖലയിൽ ക്രമേക്കേടുകൾ നടന്നിട്ടുണ്ടെന്നും എന്നാൽ കൽക്കരി മേഖലയിലെ നടപടികൾ സുതാര്യമാക്കാൻ ഇപ്പോൾ കഴിഞ്ഞെന്നും മോഡി അവകാശപ്പെട്ടു.