ടെക്സസ് കൂടുതൽ ഇളവുകൾ നല്കുമ്പോഴും കോവിഡ് -19 കേസുകൾ റെക്കാർഡിലേക്ക്

ഹ്യുസ്റ്റൺ : ടെക്സസ് കൂടുതൽ ഇളവുകൾ നല്കുമ്പോഴും കോവിഡ് -19 കേസുകൾ റെക്കാർഡിലേക്ക്.
ജാഗ്രത ഉണ്ടാവണം എന്ന് ഗവർണർ ഗ്രെഗ് അബോട്ട്.
ഇന്നലെ ചൊവ്വ, 4413 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ ഒറ്റ ദിവസത്തെ കൂടിയ കണക്കാണിത്. ഗവർണർ ഗ്രെഗ് അബോട്ട്  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർദ്ധനവ് ആശങ്ക ഉളവാക്കുന്നു എന്നാൽ അപായ സൂചനയില്ല. ഗ്രെഗ് കൂട്ടിചേർത്തു.
ഇന്ന് 3511 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തു ബെഡ്ഡുകൾ ആവശ്യമായി വരികയാണെകിൽ നമുക്ക്  15000 ബെഡ്ഡുകൾ തയ്യാറാണ്‌. ഇപ്പോൾ ടെസ്റ്റ് പോസിറ്റീവ് ആയവരിൽ 10% ൽ താഴെ മാത്രമേ ഹോസ്പിറ്റലിനെ ആശ്രയിക്കേണ്ടി വരുന്നുള്ളു. ഇതൊരാശ്വാസം നൽകുന്ന കണക്കാണ്. എന്നാൽ എല്ലാവരും ആരോഗ്യ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണം. പൊതുസ്ഥലങ്ങളിൽ മാസ്കുകൾ ധരിക്കണം ഗവർണർ അറിയിച്ചു.
6/17 വരെയുള്ള ടെക്സസിലെ പുതിയ കണക്കുകൾ ചുവടെ.
മൊത്തം കേസുകൾ 99304. യു എസ്സിൽ ആറാം സ്ഥാനം.
ഇന്നലെ 43 മരണം രേഖപ്പെടുത്തിയതോടെ മൊത്തം മരണം 2105.
ടെക്സസിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഹ്യുസ്റ്റൺ ഉൾപ്പെടുന്ന ഹാരിസ് കൗണ്ടിയിലാണ്, 18157. മരിച്ചവർ 298
ഡാലസ് നഗരം ഉൾപ്പെടുന്ന ഡാലസ് കൗണ്ടിയിൽ 302 മരണവും 15256 കേസുകളും ആണ് ഉള്ളത്.
അജു വാരിക്കാട്