ഗൂഗിൾ സെർച്ചിന്‍റെ തലപ്പത്ത് ഇന്ത്യൻ അമേരിക്കൻ‌ വംശജനായ പ്രഭാകർ രാഘവൻ

കലിഫോർണിയ: ഇന്ത്യൻ അമേരിക്കൻ വംശജൻ പ്രഭാകർ രാഘവനെ ഗൂഗിൾ സെർച്ചിന്‍റെ തലപ്പത്ത് നിയമിച്ചു. നിലവിലെ മേധാവി ബെൻ ഗോമസ് ഒഴിയുന്ന മുറയ്ക്കാണ് പുതിയ നിയമനം. 2018 മുതൽ ആഡ്സ് ആൻഡ് കൊമേഴ്സിന്‍റെ ടീംസിന്‍റെ ലീഡറായി പ്രവർത്തിച്ചുവരികയായിരുന്നു.

2012 ലാണ് രാഘവൻ ഗൂഗിൾ സെർച്ചിൽ ഉദ്യോഗം സ്വീകരിച്ചത്. അതിനു മുന്പ് യാഹുവിലാണ് പ്രവർത്തിച്ചിരുന്നത്. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നും ബിരുദം നേടിയ രാഘവൻ, യുസി ബെർക്കിലിയിൽനിന്നും പിഎച്ച്ഡി കരസ്ഥമാക്കി. സ്റ്റാഫോർഡ് യൂണിവേഴ്സിറ്റി കംപ്യൂട്ടർ സയൻസ് കൺസൾട്ടിംഗ് പ്രഫസറായും നാഷണൽ അക്കാഡമി ഓഫ് എൻജിനിയറിംഗിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2009 ൽ ബൊളൊഗ്മ യൂണിവേഴ്സിറ്റിയിൽനിന്നും അവാർഡ് ലഭിച്ചിട്ടുണ്ട്.

1960 ൽ ഇന്ത്യയിലായിരുന്ന രാഘവന്‍റെ ജനനം. ഭോപ്പാൽ സെന്‍റ് ജോസഫ് കോൺവെന്‍റ് സ്കൂൾ ഫിസിക്സ് അധ്യാപികയായിരുന്ന അംബ രാഘവനാണ് മാതാവ്. പ്രാഥമിക വിദ്യാഭ്യാസം ഭോപ്പാലിലെ cambcom സ്കൂളിലായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ