“രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തത് 23 ലക്ഷം ഇന്ത്യന്‍ സൈനികര്‍ ” : രാജ്യത്തിന്റെ സംഭാവനകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍

ചൈനയും റഷ്യയും ഇന്ത്യയും തമ്മിലുള്ള ത്രികക്ഷി യോഗത്തില്‍ പങ്കെടുത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്‌ യോഗത്തില്‍ കേന്ദ്രമന്ത്രി പങ്കെടുത്തത്.യോഗത്തിന്റെ ആരംഭത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് റഷ്യയ്ക്കും ചൈനയ്ക്കുമായി ഉല്പാദന ശൃംഖല ഇന്ത്യ തുറന്നു വച്ചിരുന്നതായും എന്നാല്‍, രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യ നല്‍കിയ സംഭാവനകള്‍ക്ക് ചരിത്രത്തില്‍ വേണ്ടത്ര സ്ഥാനം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി

നാസിസത്തെയും ഫാസിസത്തെയും ഇല്ലാതാക്കാനുള്ള രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടിയത് 23 ലക്ഷം പേരാണെന്നും കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.അതേ സമയം, 14 മില്യണ്‍ ഇന്ത്യക്കാര്‍ യുദ്ധസാമഗ്രികള്‍ ഉല്പാദിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായും മന്ത്രി യോഗത്തില്‍ പറഞ്ഞു.റഷ്യയില്‍ ഇപ്പോള്‍ ആഘോഷിക്കുന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രി ഈ കാര്യങ്ങളെല്ലാം സൂചിപ്പിച്ചത്.