അനൂപ് മേനോന്‍ തിരക്കഥ, സംവിധാനം; ചിത്രം ‘കിങ് ഫിഷ്’ ട്രെയിലര്‍

ടന്‍ അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ കിങ് ഫിഷിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനൂപ് മേനോനും രഞ്ജിത്തുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

രഞ്ജിത് അവതരിപ്പിക്കുന്ന ദശരഥ വര്‍മ്മ എന്ന കഥാപാത്രത്തെ ചുറ്റിനില്‍ക്കുന്ന നിഗൂഢതകളെ കേന്ദ്രീകരിച്ചാണ് സിനിമ. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മിക്കുന്നത്.

നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, ഇര്‍ഷാദ് അലി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം മഹാദേവന്‍ തമ്പി,സംഗീതം ഒരുക്കിയിരിക്കുന്നത് രതീഷ് വേഗയും പശ്ചാത്തല സംഗീതം ഷാന്‍ റഹ്മാനുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ