മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്

മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അഞ്ച് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 379 ആയി. 197 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

ജൂണ്‍ 13 ന് രോഗബാധ സ്ഥിരീകരിച്ച തിരുനാവായയിലെ 108 ആംബുലന്‍സിലെ നഴ്‌സിന്റെ ഭര്‍ത്താവ്, ജൂണ്‍ 12 ന് രോഗബാധ സ്ഥിരീകരിച്ച പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് ജീവനക്കാരനുമായി അടുത്ത് ഇടപഴകിയ മലപ്പുറം മൂന്നാംപടി സ്വദേശി, മലപ്പുറം മുണ്ടുപറമ്ബ് സ്വദേശി 45 വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ചെന്നൈയില്‍ നിന്ന് ഒരുമിച്ചെത്തിയ തെന്നല, വെന്നിയൂര്‍ സ്വദേശികള്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയ മങ്കട സ്വദേശി എന്നിവര്‍ക്കാണ് ഇതര സംസ്ഥാനത്ത് നിന്നും എത്തിയ ശേഷം രോഗാബാധ സ്ഥിരീകരിച്ചത്.

കുവൈത്തില്‍ നിന്ന് എത്തിയ എരുമമുണ്ട സ്വദേശി, ജിദ്ദയില്‍ നിന്ന് എത്തിയ കണ്ണമംഗലം, അങ്ങാടിപ്പുറം സ്വദേശികള്‍, റിയാദില്‍ നിന്ന് എത്തിയ എടക്കര സ്വദേശി, മസ്‌കറ്റില്‍ നിന്ന് എത്തിയ പെരുമ്ബടപ്പ് സ്വദേശി എന്നിവരാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.ഇന്നലെ 17 പേര്‍ക്ക് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഒരു മരണവും ഉണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് എത്തിയതായിരുന്നു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.