സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 79 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 26 പേര്‍ക്കും കണ്ണൂര്‍ 14 പേര്‍ക്കും മലപ്പുറത്തും പത്തനംതിട്ടയിലും 13 പേര്‍ക്കും പാലക്കാട് 12 പേര്‍ക്കും കൊല്ലത്ത് 11 പേര്‍ക്കും കോഴിക്കോട് 9 പേര്‍ക്കും ആലപ്പുഴ, എറണാകുളം,ഇടുക്കി ജില്ലകളില്‍ 5 പേര്‍ക്ക് വീതവും കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ നാല് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്നും വന്നവരും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കാണ് രോഗം ബാധിച്ചത്.

79 പേര്‍ രോഗ മുക്തി നേടി. തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂര്‍ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂര്‍ 13, കാസര്‍കോട് 2 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5244 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.നിലവില്‍ ചികിത്സയിലുള്ളത് 2057 പേരാണ്. 180617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നു മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ