മാഹിയില്‍ ആശങ്ക കനക്കുന്നു; കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്

കണ്ണൂര്‍: മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാഹിയില്‍ ആശങ്ക കനക്കുന്നു. മാഹി ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പളടക്കം മൂന്ന് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എംഎല്‍എയും അഡ്മിനിസ്‌ട്രേറ്ററുമടക്കം മാഹിയുടെ ഭരണചുമതലയുള്ള നിരവധിയാളുകളുമായി പ്രിന്‍സിപ്പള്‍ക്ക് സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ആഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ കൊവിഡ് അവലോകന യോഗത്തില്‍ ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പള്‍ പങ്കെടുത്തതായാണ് വിവരം. ഇതേ യോഗത്തില്‍ പങ്കെടുത്ത മാഹി എംഎല്‍എ ഡോ.വി.രാമചന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ അമന്‍ ശര്‍മ്മ, മാഹി എസ്.പി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അടക്കം നിയന്ത്രണം നല്‍കുന്നവര്‍ കൂട്ടത്തോടെ നിരീക്ഷണത്തിലായത് ആശങ്കയുണ്ടാക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ