കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. കേരളാ കോണ്‍ഗ്രസ് വിഭാഗത്തിന് യുഡിഎഫില്‍ തുടരാന്‍ ധാര്‍മികമായ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന യുഡിഎഫ് ആവശ്യം നിരാകരിചതിനെ തുടര്‍ന്നാണ് ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയത്. പുറത്താക്കല്‍ തീരുമാനം കണ്‍വീനര്‍ ബന്നി ബഹനാന്‍ വാര്‍ത്താ സമ്മളനത്തില്‍ പ്രഖ്യാപിച്ചു. മുന്നണി മര്യാദ പാലിക്കാത്ത ജോസ് വിഭാഗത്തെ തങ്ങള്‍ക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജോസ് വിഭാഗത്തെ പുറത്താക്കിയതിനെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. ഇത് നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി. അതെസമയം യുഡിഎഫിന്് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ജോസ് വിഭാഗം പറഞ്ഞു. തങ്ങളില്ലാത്ത യുഡിഎഫ് തകര്‍ന്നു തരിപ്പണമാകുമെന്നും ജോസ് വിഭാഗം പറഞ്ഞു.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ഇതിന്റെ ഫലം അനുഭവിക്കുമെന്ന് ജോസ് വിഭാഗം മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ കരുത്ത് എന്തെന്ന് യുഡിഎഫ് അറിയാനിരിക്കുന്നതേയുള്ളു. മാണി സാറിന്റെ കേരള കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചു. ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുകയായിരുന്നു. എന്തായാലും തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കി. വൈകുന്നേരം ജോസ്‌കെ മാണി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

മുന്നണിയില്‍ ഇപ്പോഴുണ്ടായ പൊട്ടിത്തെറി സംസ്ഥാനത്തുടനീളം യുഡിഎഫിനെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് പൊതുവില്‍ ദുര്‍ബ്ബലമാണ്. കോണ്‍ഗ്രസ് ഒഴിച്ച് ഘടക കക്ഷികള്‍ പേരിനു മാത്രമാണുള്ളത്. അതിനിടെ ഇപ്പോഴുണ്ടായിരിക്കുന്ന കൂട്ടക്കുഴപ്പം പ്രതിസന്ധി രൂക്ഷമാക്കും. പ്രത്യേകിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ