വാഷിംഗ്ടണ്‍ ഡിസി: ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രസ്ഥാനത്തിന് പിന്തുണ അറിയിച്ച അലബാമ യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടീമിനെക്കുറിച്ച് അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്ത അലബാമ മേയര്‍ രാജിവച്ചു. മേയര്‍ മാര്‍ക്ക് ചേംബേഴ്സ് ആണ് തന്റെ പോസ്റ്റ് വിവാദമായതിനു പിന്നാലെ രാജിവച്ചത്.
എന്നാല്‍, മേയറുടെ രാജിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടില്ല. ഇതിനു മുന്‍പും മറ്റു പല വിഷയങ്ങളിലും വിവാദ പരാമര്‍ശങ്ങള്‍ നടത്തി ചേംബേഴ്സ് വിവാദത്തിലകപ്പെട്ടിട്ടുണ്ട്.