44 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ 44 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. 44 ടൂറിസം കേന്ദ്രങ്ങളുടെ അതിരുകള്‍ കൃത്യമായി രേഖപ്പെടുത്തി വിജ്ഞാപനമിറക്കാന്‍ ടൂറിസം സെക്രട്ടറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ടൂറിസം വകുപ്പിന്റെ വിജ്ഞാപനം ഇറങ്ങിയാല്‍ മാത്രമേ എക്‌സൈസ് വകുപ്പിന് മദ്യശാലകള്‍ക്ക് അനുമതി നല്‍കി വിജ്ഞാപനം ഇറക്കാന്‍ കഴിയൂ. കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തി ഓരോ ജില്ലകളില്‍നിന്നും ടൂറിസം കേന്ദ്രങ്ങളുടെ പട്ടിക ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ