നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍

ന്യൂഡല്‍ഹി: ജൂലായ് അവസാനം നടത്താനിരുന്ന ജെഇഇ, നീറ്റ് പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിവച്ചതെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു.

നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ലേക്കാണ് മാറ്റി വച്ചത്. ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെ നടക്കും. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27-ലേക്കും മാറ്റി.

കോവിഡ് പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് ഈ വര്‍ഷത്തെ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത്.