എന്റെ ബാല്യം (കവിത -മുരളി ധർ കൊല്ലത്ത്)

എന്റെ ബാല്യം കരഞ്ഞുള്ള ബാല്യം
ബാഷ്പം തുടക്കാൻ താരാട്ടു പാടാൻ
അമ്മയണഞ്ഞെൻ സ്നേഹബാല്യം
ആ മടിച്ചൂടിലൂറിയ ബാല്യം.

അറിയാൻ തുടങ്ങിയ ബാല്യം
അനുസരിക്കാ ത്ത കുസൃതിയിലൂടെ
നില മറന്നാടിയ ബാല്യം
കരുത്തേകുവാനായ് മുലപ്പാലു തന്ന്
പഠിച്ചൊന്നുയരാൻ പൊതിച്ചോറു തന്ന്
പടി വരെ കൂടെ കൈ പിടിച്ചേച്ചും
പൊന്നുമ്മ തന്നും പഠിപ്പിച്ചൊരമ്മ
സ്നേഹ നിധിയാണെന്റെയമ്മ
സർവ്വ സഹയാണെന്റെയമ്മ
അറിയുമോ നിങ്ങളരെ ങ്കിലുമാ അമ്മയെ
അറിയുമോ നിങ്ങളാരെങ്കിലുമെന്നമ്മയെ
ഇല്ല ഇനി കാണില്ല നിങ്ങൾ
കഥ പറഞ്ഞുറക്കിയെന്നമ്മയെ ഇല്ല |
ഇനി കേൾക്കില്ല നിങ്ങളാ താരാട്ടു പോലും
ഓമനത്തിങ്കൾക്കിടാവു പോലും
എൻ ജാതകം നോക്കിയനാൾ
മുതൽ മ്ലാനമായ്, ഏകയായ്,
ജീവിതത്താരയിൽ ജീവച്ഛവമായി
ചാരിയിരുന്നവർ ചാരുതയറ്റവർ
ചിരിയും മറന്ന വർ
അന്നെനിയ്ക്കാദ്യമായ് ശീബോദി കൂട്ടിലെ
ചാണക ഭസ്മം നീട്ടി വരച്ചതും
ഓർത്തു ഞാനിത്ര വളർന്നിട്ടു മീശ്വരൻ
സാക്ഷിയാൽ നമസ്ക്കരിപ്പിച്ചതും
ചുംബനം തന്നെന്നെ ജോലിയ്ക്കയച്ചതും
ഓർത്തു ഞാൻ
തിരികെ വരും മുമ്പെൻ ചുണ്ടു റഞ്ഞമ്മയും,
നെറ്റിയിൽ ചാലിച്ച ചന്ദനവരകളും
ചുടു ചോര ചാറിച്ച പൂഴിയും കേഴലായ്
എങ്കിലും ഭാഗ്യവാനാണമ്മ തൻ നാമം
ഞാൻ സൂക്ഷിച്ചു വെച്ചിരിയ്ക്കുന്നു ‘
നിനക്കൊന്നു കേൾക്കാനുരു വിട്ട മന്ത്രം,
മാണിക്യമണിപോൽ നീ സൂക്ഷിച്ച മന്ത്രം,
അമ്മ മന്ത്രം, അമൃത മന്ത്രം, അനശ്വരമന്ത്രം
അനഘ സംഗീത മാംമ മനവനാമ മന്ത്രം
അധരത്തിലമൃതനിറ്റിച്ച മന്ത്രം,
ഈശ്വര മന്ത്രം ജഗദീശ്വര മന്ത്രം,
അനശ്വര മന്ത്രം