രണ്ട് വെബ് സീരിസുകളില്‍ അഭിനയിക്കുന്നുണ്ടെന്ന് വിജയ് സേതുപതി

സിനിമകള്‍ക്ക് പുറമെ, വെബ് സീരീസുകളിലും അഭിനയിക്കാന്‍ ഒരുങ്ങി നടന്‍ വിജയ് സേതുപതി. ഇപ്പോള്‍ രണ്ട് വെബ് സീരീസുകളില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സേതുപതി ഇക്കാര്യം വെളിപ്പെടുത്തിയത്.

വെബ് സിരീസുകള്‍ക്ക് ഭാഷ ഒരു തടസ്സമല്ലെന്നും കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താനുള്ള ഉപാധി കൂടിയാണ് വെബ് സീരിസുകളെന്നും സേതുപതി പറയുന്നു. തെന്നിന്ത്യന്‍ താരം റെജിന കസാന്‍ട്രയ്ക്കും തന്റെ മകള്‍ക്കുമൊപ്പം ഒരു ഹ്രസ്വ ചിത്രത്തിലും സേതുപതി വേഷമിട്ടു കഴിഞ്ഞു. ചെറിയ ചിത്രമായി ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂറായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.