ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മലയാളത്തിലെ മികച്ച അഭിനേതാക്കള്‍ പാര്‍വതിയും മമ്മൂട്ടിയും, തമിഴില്‍ വിജയ് സേതുപതിയും അമലാ പോളും

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഉയരെ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മമ്മൂട്ടിയാണ് മികച്ച നടന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ഉണ്ട’യിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തത്.

തമിഴില്‍ വിജയ് സേതുപതിയാണ് മികച്ച നടന്‍. സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആടൈയിലെ അഭിനയത്തിന് അമലാ പോള്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

മലയാളത്തില്‍ ശ്യം പുഷ്‌കരന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്‌സാണ് മികച്ച സിനിമ. കേരളത്തിന്റെ നിപ്പാ അതിജീവനത്തിന്റെ കഥ പറഞ്ഞ വൈറസ് ഒരുക്കിയ ആഷിക് അബുവാണ് മികച്ച സംവിധായകന്‍. ശ്യാം പുഷ്‌കരനാണ് മികച്ച തിരക്കഥാകൃത്ത്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്സ് ആണ് തമിഴിലെ മികച്ച സിനിമ. മികച്ച സംവിധായകനും ത്യാഗരാജന്‍ കുമാരരാജ (സൂപ്പര്‍ഡീലക്സ്) ആണ്