പക (കവിത -മിനി സുരേഷ് )

ചാരത്തിൽ മൂടും മൗനത്തിൻ
ആളിക്കത്തലാണ് പക.
രക്തത്തെ തിളപ്പിക്കും
ഉഷ്ണ ജലപ്രവാഹമാണ്.

ഭ്രാന്തിന്റെ പരമ കോടിയിൽ
തകർത്തെറിയാനുള്ള അവേശങ്ങളിൽ
കൺകളിലെരിയും അണയാത്ത
തിളങ്ങും കനലാണ്.

കാടിളക്കങ്ങൾ,ആർത്തലറും
വന്യമൃഗജാലങ്ങളുടെ,
കുതിക്കാൻ മറഞ്ഞിരിക്കും
പുലിയുടെ പരുമ്മലുകളാണ്

ആത്മരോഷത്തിൻ നിലവിളികളെ
മനസ്സിലൊഴുക്കി വിട്ടാൽ
സ്നേഹത്തിൻ ശീതജലപ്രവാഹത്തിൽ
അണയുന്ന വെറുമൊരഗ്നി മാത്രമല്ലോ പക

മിനി സുരേഷ്