ഒറ്റക്ക് രണ്ടാൾ (കവിത-ജലജാപ്രസാദ്)

എത്രഅകലെയാണെങ്കിലും
ഓർക്കുമ്പോഴേ ഞാൻ നിന്നടുത്തും
നീ എന്നടുത്തും എത്താറുണ്ടല്ലോ.
ചിറക്
മനസിന് മാത്രമായത്‌
എത്ര നന്നായി !
ആരും കാണാതെ
കേൾക്കാതെ…
ഒറ്റക്ക് ..
രണ്ടാൾ !!

 

ജലജാപ്രസാദ്