കേരളത്തില്‍ വീണ്ടും കോവിഡ് മരണം ; മരിച്ചത് പുല്ലുവിള സ്വദേശിനി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസാ വര്‍ഗീസ് (60)ആണ് മരിച്ചത്.

കിടപ്പുരോഗിയായ ട്രിസാ വര്‍ഗീസിന്റെ ആന്റിജന്‍ പരിശോധന പോസിറ്റീവായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.