രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; ഒറ്റ ദിവസത്തിനിടെ 49,310 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,310 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,87,945 ആയി വര്‍ധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 740 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 30,601 ആയി. നിലവില്‍ 4,40,135 പേരാണ് രാജ്യത്തുടനീളം ചികിത്സയില്‍ തുടരുന്നത്. 8,17,209 പേര്‍ ഇതുവരെ പൂര്‍ണമായും രോഗമുക്തി നേടി.

രാജ്യത്ത് 1.54 കോടിയിലധികം കോവിഡ്-19 വൈറസ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3,52,801 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ പറഞ്ഞു.

ഐസിഎംആര്‍ കണക്കനുസരിച്ച് ജൂലൈ 23 വരെ 1,54,28,170 സാമ്പിളുകളാണ് പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 3,52,801 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആറിന്റെ ബുള്ളറ്റിനില്‍ പറയുന്നു.