നോട്ടിന് ക്ഷാമമാണെങ്കിലും ദംഗലിന്റെ കളക്ഷന് കുറവില്ല

മുംബയ്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലുമായി പൊരുതേണ്ടിവരുമെന്ന് പ്രതീക്ഷിച്ചാണ് ആമീര്‍ഖാനും ടീമും ദങ്കലുമായി ക്രസ്മസിനെത്തിയത്. എന്നാല്‍ സ്വപ്‌നതുല്യമായ തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. വെള്ളിയാഴ്ച ഇറങ്ങിയ ചിത്രം ഞായറാഴ്ച 100 കോടി ക്ലബിലെത്തിയെന്ന് മാത്രമല്ല ഈ വര്‍ഷം ഒരു വീക്കെന്‍ഡില്‍ ഏറ്റവും കൂടുതല്‍ ക്‌ളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രവുമായി. സല്‍മാന്‍ഖാന്റെ സുല്‍ത്താനാണ് ഒന്നാമത്.

സുല്‍ത്താന്‍ 36.54 കോടിയും ദങ്കല്‍ 29.87 കോടിയുമാണ് ആദ്യ മൂന്ന് ദിവസങ്ങളില്‍ നേടിയത്. 4300 കേന്ദ്രങ്ങളിലാണ് ദങ്കല്‍ റിലീസ് ചെയ്തത്. വിദേശത്ത് മാത്രം 1000 തിയേറ്ററുകളില്‍. എം.എസ് ധോണിയുടെ ജീവിതം പറഞ്ഞ എം.എശ് ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി 66 കോടിയും ഹൗസ്ഫുള്‍ ത്രി 53.31 കോടിയും ഷാരൂഖാന്റെ ഫാന്‍ 52.35 കോടിയും ആദ്യത്തെ വീക്കെന്‍ഡില്‍ കളക്ട് ചെയ്തിരുന്നു. ജംഗിള്‍ബുക്ക് 40.47 കോടിയാണ് നേടിയത്.

സല്‍മാന്‍ഖാന്റെ പെരുന്നാള്‍ ചിത്രമായ സുല്‍ത്താന്‍ ഇറങ്ങിയപ്പോള്‍ അഞ്ച് ദിവസം തുടര്‍ച്ചായായി അവധിയായിരുന്നു.

അതുകൊണ്ട് 180.36 കോടിയാണ് കളക്ട് ചെയ്തത്. അതിനെ മറികടക്കാന്‍ ആമീറിന്റെ പുതിയ ചിത്രത്തിനാകില്ല. മഹാവീര്‍ സിംഗ് ഭഗോട്ട് എന്ന ഗുസ്തിക്കാരന്‍ തന്റെ പെണ്‍മക്കളായ ഗീതയെയും ബബിത കുമാരിയെയും ഗുസ്തിപഠിപ്പിച്ചതും അന്താരാഷ്ട്ര മല്‍സരങ്ങളില്‍ മെഡല്‍ നേടിയതുമാണ് കഥ. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗീതാ ഭഗോട്ട് മെഡല്‍ നേടിയിരുന്നു. എന്നാല്‍ സിനിമയില്‍ മഹാവീര്‍ സിംഗ് ഭഗോട്ടായി  ആമീര്‍ഖാനാണ് വേഷമിടുന്നത്. മക്കളായി സാക്ഷി തന്‍വറും ഫാത്തിമ സന ഷെയ്ഖും അഭിനയിച്ചിരിക്കുന്നു.