‘മഹേഷും മാരുതിയും’; ആസിഫ് അലി നായകനാകുന്ന ചിത്രമെത്തുന്നു

സിഫ് അലിയെ നായകനാക്കി സേതു ഒരുക്കുന്ന പുതിയ ചിത്രമെത്തുന്നു. മഹേഷും മാരുതിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്.

മഹേഷ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ഒരു മാരുതി 800 കാറുമായുള്ള അടുപ്പവും ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് കടന്നു വരുമ്പോഴുള്ള മാറ്റവുമാണ് ചിത്രം പറയുന്നത്.കുറ്റവും ശിക്ഷയും, കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും എന്നിവയാണ് ആസിഫ് അലിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ