ധനുഷും അക്ഷയ് കുമാറും ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

രാഞ്ചനായ്ക്ക് ശേഷം ധനുഷും സംവിധായകന്‍ ആനന്ദ് എല്‍ റായിയും ഒന്നിക്കുന്ന ബോളിവുഡ് ചിത്രമാണ് അത്‌രംഗി രേ. അക്ഷയ് കുമാറും സാറാ അലിഖാനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് ഹിമാന്‍ഷു ശര്‍മ്മയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ അക്ഷയ് കുമാറിനു പകരം ഹൃതിക് റോഷനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ മറ്റു പ്രൊജക്ടുകളില്‍ ഏര്‍പ്പെട്ടതിനാല്‍ അക്ഷയ് കുമാറിനെ തിരഞ്ഞെടുക്കുകയായിരുന്നു. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ടി സീരീസ്, യെല്ലോ കളര്‍ പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ