കുടുംബത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് ; ബിപ്ലബ് കുമാര്‍ സ്വയം നിരീക്ഷണത്തില്‍

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കുടുംബത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോയത്.തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വീട്ടിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്.