24 മണിക്കൂറിനിടെ രാജ്യത്ത് 52,000 ആളുകള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. 24 മണിക്കൂറിനിടെ 52,050 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 803 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 18,55,745 ആയി. മരണ സംഖ്യ 38,938 ആയി ഉയര്‍ന്നു.

2,08,64,750 കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. 12,30,509 പേര്‍ രോഗമുക്തരായി. 5,86,298 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ