മര്യാദാപുരുഷനായ ശ്രീരാമന്‍ മനുഷ്യനന്മയുടെ മൂര്‍ത്തീരൂപമാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മര്യാദാപുരുഷനായ ശ്രീരാമന്‍ മനുഷ്യനന്മയുടെ മൂര്‍ത്തീരൂപമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗന്ധി ട്വീറ്റ് പങ്കുവച്ചത്. നമ്മുടെ മനസിലെ മനുഷ്യത്വത്തിന്റെ ആന്തരിക സത്തയാണ് അതെന്നും രാഹുല്‍ ട്വിറ്റ് ചെയ്തു.

ശ്രീരാമന്‍ സ്നേഹമാണ്. അത് വെറുപ്പില്‍ പ്രകടമാകില്ല. രാമന്‍ കരുണയാണ്. ഒരിക്കലും ക്രൂരത കാണിക്കാന്‍ കഴിയില്ല. ശ്രീരാമന്‍ നീതിയാണ്. ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധി കുറിച്ചു.