ജമ്മുകാശ്മീരിനെ പൂര്‍ണമായും സ്വന്തമാക്കി പാകിസ്താന്റെ ഭൂപടം പുറത്തിറങ്ങി

കറാച്ചി: ജമ്മുകശ്മീരില്‍ പൂര്‍ണ അവകാശവാദം ഉന്നയിച്ച് പാകിസ്താന്‍ പുതിയ ഭൂപടം പുറത്തിറക്കി. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാകിസ്താന്‍ പുതിയ ഭൂപടം തയ്യാറാക്കിയത്. ഗുജറാത്തിന്റെ ഭാഗമായ ജുനാഗഡ്ഡും സ്വന്തമാണെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഭൂപടം പുറത്തിറക്കായത്.

ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങളും ലഡാക്കിനെയും പാകിസ്താന്‍ അധീനതയിലുള്ള പ്രദേശങ്ങളാക്കിയുള്ള ഭൂപടമാണ് പാകിസ്താന്‍ സര്‍ക്കാര്‍ ഇന്ന് അംഗീകരിച്ചത്. കശ്മീരിന്റെ പദവി എടുത്തുകളഞ്ഞതിന്റെ ഒന്നാം വാര്‍ഷികമാണ് നാളെ. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കമെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു.നാളെ കരിദിനമായും പാകിസ്താന്‍ ആചരിക്കും. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ പ്രതിഷേധ റാലികള്‍ നടത്താനും പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ