ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കന്‍ റാലി റദ്ദാക്കി, അമേരിക്ക തെരഞ്ഞെടുപ്പ് ചൂടിലേക്ക്

ഹ്യൂസ്റ്റണ്‍: കൊറോണ പകര്‍ച്ചവ്യാധി കത്തിജ്വലിച്ചു നില്‍ക്കുമ്പോഴും അമേരിക്ക തെരഞ്ഞെടുപ്പു ചൂടിലേക്ക് വീഴുന്നു. ഡെമോക്രാറ്റുകള്‍ തങ്ങളുടെ പാര്‍ട്ടി കണ്‍വെന്‍ഷന്‍ പൂര്‍ണ്ണമായും വെര്‍ച്വല്‍ ആയിരിക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതാദ്യമായാണ് അമേരിക്കന്‍ ചരിത്രത്തില്‍ ഡെമോക്രാറ്റുകള്‍ ഇത്തരമൊരു ഡിജിറ്റല്‍ കണ്‍വന്‍ഷന്‍ നടത്തുന്നത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം, ദേശീയ ഡെമോക്രാറ്റിക് നേതാവും മുന്‍ വൈസ് പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡന്‍ ജൂനിയര്‍ പോലും പരിപാടികളില്‍ പങ്കെടുക്കാന്‍ പരിപാടിയിലേക്ക് പോകില്ല. പാര്‍ട്ടിയുടെ പ്രസിഡന്റ് നാമനിര്‍ദ്ദേശം സ്വന്തം സംസ്ഥാനമായ ഡെലവെയറില്‍ നിന്ന് ബൈഡന്‍ സ്വീകരിക്കും.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ ഗൗരവമായിട്ടാണ് തങ്ങള്‍ പകര്‍ച്ചവ്യാധി കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഈ തീരുമാനം വ്യക്തമാക്കുന്നുവെന്ന് ഡെമോക്രാറ്റുകള്‍ വ്യക്തമാക്കി. വൈറസിനെ ചുറ്റിപറ്റിയുള്ള ശാസ്ത്രത്തെ അവഗണിച്ചു കൊണ്ട് അങ്ങേയറ്റം നിരുത്തരവാദപരമായാണ് ട്രംപ് മാസങ്ങളായി പെരുമാറി കൊണ്ടിരിക്കുന്നതെന്നും അമേരിക്കന്‍ ജനതയുടെ ജീവനു വില പറയുന്നതെന്നും ബൈഡെന്‍ വിമര്‍ശിച്ചു. പൊതുജനാരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ഒരു റോള്‍ മോഡലായി ബൈഡന്‍ പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് ഡെമോക്രാറ്റിക് സഖ്യകക്ഷികള്‍ വിശ്വസിക്കുന്നു.

‘ഈ മഹാമാരിയുടെ തുടക്കം മുതല്‍ ഞങ്ങള്‍ അമേരിക്കന്‍ ജനതയുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഒന്നാം സ്ഥാനം നല്‍കി,’ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ടോം പെരസ് പറഞ്ഞു. ‘അതാണ് അമേരിക്ക അര്‍ഹിക്കുന്ന സ്ഥിരതയുള്ളതും ഉത്തരവാദിത്തമുള്ളതുമായ നേതൃത്വത്തില്‍ നിന്നും ഉണ്ടാവുന്നത്. അതാണ് ജോ ബൈഡന്‍ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുന്ന നേതൃത്വം.’

മില്‍വാക്കി ഡൗണ്‍ടൗണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും വിസ്‌കോണ്‍സിനിലെ നേതാക്കള്‍ പ്രസംഗങ്ങള്‍ നടത്തുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, മിഷേല്‍ ഒബാമ, ജില്‍ ബൈഡന്‍ എന്നിവരുള്‍പ്പെടെ പ്രമുഖ ഡെമോക്രാറ്റുകള്‍ അവരുടെ പ്രസംഗങ്ങള്‍ മറ്റെവിടെ നിന്നെങ്കിലും എത്തിക്കാന്‍ പദ്ധതിയിടുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കരുതെന്ന് പ്രതിനിധികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വിസ്‌കോണ്‍സിനിലേക്ക് വൈറസ് പടരുമെന്ന ഭയം ചൂണ്ടിക്കാട്ടി ആരെയും മില്‍വാക്കിയിലേക്ക് കൊണ്ടുവരരുതെന്നു കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ ഉപദേശിച്ചു. ‘രണ്ടാഴ്ചയ്ക്കുള്ളില്‍ ലോകത്തെ മനോഹരമായ മില്‍വാക്കിയിലേക്ക് സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഞങ്ങളുടെ ആതിഥേയ സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടിയിരിക്കുന്നു, ഈ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാവരും പരമപ്രധാനമായും ഈയൊരു കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു,’ കണ്‍വെന്‍ഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോ സോള്‍മോണീസ് പറഞ്ഞു.

വൈറസ് ഉയര്‍ത്തിവിട്ട ആരോഗ്യ ഭീഷണികള്‍ക്ക് വഴങ്ങി ട്രംപ് കഴിഞ്ഞ മാസം ഗതി തിരിച്ചുവിട്ട റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്റെ ഭാഗം ഫ്‌ലാ ജാക്‌സണ്‍വില്ലില്‍ റദ്ദാക്കി. അദ്ദേഹത്തിന്റെ തീരുമാനം വന്നത് നോര്‍ത്ത് കരോലിനയില്‍ നിന്ന് ഇവന്റ് മാറ്റിയതിന് തൊട്ടുപിന്നാലെയാണ്. പാര്‍ട്ടി അവിടെ ആരോഗ്യ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ്ട്രംപിന്റെ നിര്‍ദ്ദേശമുണ്ടോയെന്ന കാര്യം വ്യക്തമല്ല.

ബൈഡന്റെ പ്രചാരണത്തിനായി, ഒരു പകര്‍ച്ചവ്യാധി സമയത്ത് പൊതുവായി എങ്ങനെ പ്രത്യക്ഷപ്പെടാം എന്നതിനെക്കുറിച്ച് പ്രായോഗികവും രാഷ്ട്രീയവുമായ പരിഗണനകള്‍ ഉയരുന്നുണ്ട്. കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ പൊതു പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ടീം ജാഗ്രത പുലര്‍ത്തുന്നു. ഇതില്‍ പങ്കെടുക്കുന്നവര്‍ക്കും ഉദേ്യാഗസ്ഥര്‍ക്കും സ്ഥാനാര്‍ത്ഥിക്കും വേണ്ടി കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളാണുള്ളത്.

കന്‍സാസ്, മിഷിഗണ്‍, മിസോറി, അരിസോണ, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ നടന്ന ചൊവ്വാഴ്ചത്തെ പ്രൈമറിയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലിബറല്‍ വിഭാഗത്തിനുള്ള വിജയങ്ങള്‍ ഉള്‍പ്പെടുന്നു. മിഷിഗണില്‍, ബുധനാഴ്ച രാവിലെ പ്രഖ്യാപിച്ച പ്രതിനിധി റാഷിദ ത്വ്‌ലൈബിന്റെ നിര്‍ണായക വിജയത്തില്‍ പുരോഗമന ഡെമോക്രാറ്റുകള്‍ ആവേശഭരിതരായി. മിസോറിയില്‍, പുരോഗമന ഡെമോക്രാറ്റുകള്‍ കോറി ബുഷിന്റെ വിജയവും ആഘോഷിച്ചു. 217,000-ലധികം താഴ്ന്ന വരുമാനക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്ന പരിപാലന നിയമപ്രകാരം മെഡിഡെയ്ഡ് യോഗ്യത വിപുലീകരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തെയും മിസോറി വോട്ടര്‍മാര്‍ പിന്തുണച്ചു.

മുഖ്യധാരാ റിപ്പബ്ലിക്കന്‍മാര്‍ക്ക് കഴിഞ്ഞ രാത്രി അത്ര സുഖമുള്ളതായിരുന്നില്ല. ധ്രുവീകരിക്കപ്പെട്ട യാഥാസ്ഥിതിക ക്രിസ് ഡബ്ല്യു. കോബാച്ച് തന്റെ സെനറ്റ് െ്രെപമറിയില്‍ പ്രതിനിധി റോജര്‍ മാര്‍ഷലിനെതിരെ പരാജയപ്പെട്ടു. കൊറോണ വൈറസ് രൂപാന്തരപ്പെടുത്തിയ ഒരു പൊതുതെരഞ്ഞെടുപ്പില്‍ മെയില്‍ വോട്ടിംഗ് ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് ആശങ്കപ്പെടുന്ന ആര്‍ക്കും, ചൊവ്വാഴ്ചത്തെ മത്സരങ്ങള്‍ പ്രോത്സാഹനം നല്‍കി. മിഷിഗനിലും അതിനപ്പുറത്തും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ജോര്‍ജിയയിലും വിസ്‌കോണ്‍സിനിലും ഈ വര്‍ഷം ഉണ്ടായതുപോലെയുള്ള പൂര്‍ണ്ണമായ മാന്ദ്യം ഒന്നും തന്നെ രൂപപ്പെട്ടിട്ടില്ല.

കുടിയേറ്റത്തെയും വോട്ടവകാശത്തെയും കുറിച്ചുള്ള കടുത്ത നിലപാടുകള്‍ക്ക് പേരുകേട്ട മുന്‍ കന്‍സാസ് സ്‌റ്റേറ്റ് സെക്രട്ടറി കോബാച്ചിനെ പാര്‍ട്ടി നേതാക്കള്‍ പ്രത്യേകിച്ചും ദുര്‍ബലമായ പൊതുതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി കാണുന്നു. 88 വര്‍ഷത്തിനുള്ളില്‍ ഡെമോക്രാറ്റിനെ സെനറ്റിലേക്ക് അയച്ചിട്ടില്ലാത്ത ഒരു സംസ്ഥാനത്ത് നിന്നാണിത്. ഇവിടെ ഏതൊരു റിപ്പബ്ലിക്കന്‍ നിന്നാലും ജയിക്കുമെന്നിരിക്കേ കോബാച്ചിനു വിജയിക്കാനാകുമോയെന്നു കണ്ടറിയണമെന്ന് അദ്ദേഹത്തിന്റെ പക്ഷക്കാര്‍ തന്നെ പറയുന്നു. 2018 ലെ ഗവര്‍ണറുടെ മല്‍സരത്തില്‍ ഡെമോക്രാറ്റായ ലോറ കെല്ലിയോട് കോബാച്ച് പരാജയപ്പെട്ടിരുന്നു. ഈ ആഴ്ചത്തെ മത്സരത്തിലേക്ക് പോകുമ്പോള്‍, സെനറ്റ് റിപ്പബ്ലിക്കന്‍ പോളിംഗ് കാണിക്കുന്നത് റിപ്പബ്ലിക്കന്‍ െ്രെപമറി വോട്ടര്‍മാരില്‍ 30 ശതമാനവും പൊതുതെരഞ്ഞെടുപ്പില്‍ ബൊല്ലിയറെ പിന്തുണയ്ക്കുമെന്നാണ്.

ആദ്യകാല ഫലങ്ങള്‍ സൂചിപ്പിക്കുന്നത് 2018 െ്രെപമറിയില്‍ കാബച്ചിന് വിജയിച്ച കൗണ്ടികള്‍ നഷ്ടപ്പെട്ടുവെന്നും ചില സ്ഥലങ്ങളില്‍ അവസാനവോട്ടുകള്‍ നഷ്ടമായെന്നും അതു കൊണ്ട് തന്നെ ഇത്തവണ തോല്‍വിയുടെ മാര്‍ജിന്‍ വലുതായിരിക്കുമെന്നുമാണ്. എതിരാളി ബോബ് ഹാമില്‍ട്ടണ്‍, ഒരു വിജയകരമായ പ്ലംബിംഗ് കമ്പനി ആരംഭിക്കുകയും നിരവധി ദശലക്ഷം ഡോളര്‍ സ്വന്തമായി പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്ത ബിസിനസുകാരന്‍ കൂടിയാണ്.

നവംബര്‍ മാസത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി 15 സംസ്ഥാനങ്ങളിലായി 220 മില്യണ്‍ ഡോളര്‍ ടെലിവിഷനും 60 ദശലക്ഷം ഡോളര്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കുമുള്ള പദ്ധതികളുടെ രൂപരേഖയാണ് ബൈഡന്റെ കാമ്പെയ്‌നിനു വേണ്ടി ഡെമോക്രാറ്റിക്ക് പാര്‍ട്ടി നീക്കി വെക്കുന്നത്. സെപ്റ്റംബര്‍ 1 ന് ആരംഭിക്കുന്ന പരസ്യ റിസര്‍വേഷന്‍, 2020 ലെ ഏറ്റവും വലിയ പ്രചാരണമാണ്. തൊഴിലാളി ദിനത്തിന് ശേഷം ആരംഭിക്കുന്ന 11 സംസ്ഥാനങ്ങളില്‍ 145 മില്യണ്‍ ഡോളറാണ് ടെലിവിഷന്‍ പരസ്യങ്ങളില്‍ ട്രംപ് നീക്കിവച്ചിരിക്കുന്നത്; തന്റെ ഡിജിറ്റല്‍ റിസര്‍വേഷന്റെ വലുപ്പം അദ്ദേഹം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.