കോട്ടയത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 40ല്‍ 35 പേര്‍ക്കും സമ്പര്‍ക്കരോഗം; ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം

കോട്ടയം: ഏറ്റൂമാനൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടന്ന ആന്‍്‌റിജന്‍ പരിശോധനയില്‍ പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഉള്‍പ്പെട്ടതാണ് ഒരു കുടുംബത്തിലെ നാലംഗങ്ങള്‍. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുടെ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ജില്ലയില്‍ ഇന്ന് മൊത്തം 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

കോഴിക്കോട് കൊടുവള്ളിയില്‍ 15 തൊളിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കന്യാകുമാരി സ്വദേശികളായ തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിലെ അഞ്ച് തെങ്ങ് ക്ലസ്റ്ററില്‍ 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 443 പേരില്‍ പരിശോധന നടത്തിയപ്പോഴാണ് 104 പേരില്‍ രോഗം സ്ഥിരീകരിച്ചത്. അഞ്ചുതെങ്ങില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ അമ്പതില്‍ 33 പേരും പോസിറ്റീവായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ 16 പേര്‍ പോസിറ്റീവായി.

ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുള്ള പഞ്ചായത്താണ് അഞ്ച് തെങ്ങ്. ആറിടത്തായി 443 പേരെയാണ് ഇന്ന് പരിശോധിച്ചത്. കാല്‍ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് അഞ്ച് തെങ്ങ്. കഴിഞ്ഞ ദിവസം ഇവിടെ കോവിഡ് ബാധിച്ച്‌ രണ്ട് പേര്‍ മരിച്ചിരുന്നു.