സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൂടി കൊവിഡ്; ഏഴ് മരണം; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 956 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ 106 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 73 പേര്‍ക്കും രോഗം സ്ഥീരികരിച്ചു. 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

എറണാകുളം പള്ളിക്കല്‍ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കര്‍(64), തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസര്‍കോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കല്‍പ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം 200, കൊല്ലം 41, പത്തനംതിട്ട 4, ആലപ്പുഴ 30 കോട്ടയം 40, ഇടുക്കി 10, എറണാകുളം101, തൃശൂര്‍ 40, പാലക്കാട് 147, മലപ്പുറം 255, വയനാട് 33, കോഴിക്കോട് 66, കണ്ണൂര്‍ 63, കാസര്‍കോട് 146 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. 784 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.