കണ്ണൂരില്‍ മദ്യലഹരിയിലായിരുന്ന അച്ഛന്‍ മകനെ കുത്തിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ മദ്യലഹരിയിലായിരുന്ന അച്ഛന്‍ മകനെ കുത്തിക്കൊന്നു. കണ്ണൂര്‍ പയ്യാവൂര്‍ ഉപ്പ് പടന്നയിലെ തേരകത്തനാടി സജിയുടെ കുത്തേറ്റാണ് മകന്‍ ഷാരോണ്‍ (20) മരിച്ചത്. ഷാരോണിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജിയെ പയ്യാവൂരിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.