സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുകയാണ്.

സ്വാതന്ത്ര്യത്തിന് ശേഷം വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍തുടര്‍ന്ന കോര്‍പറേറ്റ് പ്രീണന നയമാണ് ബിജെപി സര്‍ക്കാരും പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു സിപിഎം സംഘടിപ്പിച്ച വെബ്ബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.