കയറ്റം (കവിത -രശ്മി എൻ കെ.)

കുതിരക്കാരൻ്റെ ചാട്ടക്കു വഴങ്ങാതെ
എൻ്റെ കുതിര
തന്നിഷ്ടം കാണിക്കുന്നുണ്ട്.
പേടിച്ചു പേടിച്ചിരിക്കുന്ന എന്നെ
അറ്റം കാണാത്ത
താഴ്ച്ചകളുടെ അരികിലൂടെ നടന്ന്
ശ്വാസമെടുക്കാൻ .
അയക്കാതെ..,
ന്നൊശ്വസിച്ചിരിക്കുമ്പോൾ
വെറുതെ തല കുമ്പിട്ടിളക്കി
മുന്നിലേക്ക് തല കുത്തി വീഴ്ത്താൻ.
ഇതൊന്നുമില്ലെങ്കിൽ
കൂടെ നടക്കുന്നവൻ്റെ
കുതിരക്കിട്ട് ഒന്നു തട്ടി
സൗഹൃദം പുതുക്കും
ഇപ്പൊ തട്ടി വീഴുമെന്നെൻ്റെ
പേടി തീരെ ഗൗനിക്കാതെ..
എപ്പോഴെത്തുമോ എന്തോ
മേഘങ്ങൾ കാവൽ നിൽക്കുന്ന
ആ ശൃംഗത്തിലേക്ക്?!