മഹാത്മാഗാന്ധി (കവിത -അനുഷ പണിക്കർ)

മാനവ ഭക്തിയാലെല്ലാം മറന്നു
മമജീവിതം തന്നെ സന്ദേശമെന്നോതി
ശക്തമാം, ബന്ധനച്ചങ്ങലക്കണ്ണികൾ
പൊട്ടിച്ചു തന്നാത്മബന്ധമുണർത്തി,
ചെഞ്ചുണ്ടിൽ പുഞ്ചിരിതൂവും
മഹാത്മജി പാതയിൽ ശതകോടി
ആത്മാഞ്ജലിപ്പൂക്കൾ ! ! !