മൂന്നാര്‍: ഇടുക്കി പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ സന്ദര്‍ശനം നടത്തി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്. സംസ്ഥാന സെക്രട്ടറി എ എ റഹീം. പ്രസിഡന്റ് എസ്. സതീഷ്, വൈസ് പ്രസിഡന്റ് കെ.യു ജനീഷ്കുമാര്‍ എം.എല്‍.എ, ഇടുക്കി ജില്ല സെക്രട്ടറി രമേശ്കൃഷ്ണന്‍ എന്നിവരും സന്ദര്‍ശനം നടത്തിയിരുന്നു.
ദുരന്തം നടന്ന ദിനം മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം രാജ, ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍, പ്രസിഡന്റ് സെന്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 വീതം പേരടങ്ങുന്ന 6 സ്ക്വാഡുകളിലായി അറുപതോളം സഖാക്കള്‍ മാതൃകാപരമായ നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി രംഗത്തുണ്ട്
ഈ സഖാക്കള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്ന എല്ലാ സന്നദ്ധ സംഘടനകള്‍ക്കും, വളണ്ടിയര്‍മാര്‍ക്കും മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ അഭിനന്ദനമറിയിച്ചു.