സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊറോണ മരണം. മലപ്പുറം ജില്ലയില്‍ മാത്രം രണ്ട് കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജിയും കോട്ടക്കല്‍ സ്വദേശി ഇയ്യത്തുട്ടിയും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. അബൂബക്കര്‍ ഹാജിക്ക് 80 വയസ്സായിരുന്നു പ്രായം. 65 വയസ്സായിരുന്നു ഇയ്യത്തുട്ടിക്ക്.

കണ്ണൂരാണ് ഒരു കോവിഡ് മരണം ഉണ്ടായത്. കൂത്തുപറമ്ബ് കൂവ്വപ്പാടി സ്വദേശി കെ.അനന്തനാണ് മരിച്ചത്. 64 വയസ്സായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. അനന്തന്‍റെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ലഭിക്കാനുണ്ടന്ന് പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു