കൊറോണ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ കണ്ടെത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ തകര്‍ക്കാന്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ കണ്ടെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ഗവേഷകരെന്നും ട്രംപ് പറഞ്ഞു. അതിന് വേണ്ടി അമേരിക്കയിലെ ശാസ്ത്ര പ്രതിഭകളെ അണിനിരത്തിക്കൊണ്ടിരിക്കുകയാണ്.

കോവിഡിനെ ശക്തിവാനായ അദൃശ്യ ശത്രു എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നേരത്തെ, മൂന്നു വാക്‌സിനുകള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ എത്തി നില്‍ക്കുകയാണെന്ന് ട്രംപ് അറിയിച്ചിരുന്നു.