മഹാരാഷ്ട്രയില്‍ കോവിഡ് കുതിപ്പ്; ഇന്ന് രോഗികള്‍ 16,408; മരണം 296

മുംബൈ: മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ രൂക്ഷമായി തുടരുന്നു. ഇന്ന് 16,408 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസം ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇത് രണ്ടാം തവണയാണ്.

296 പേരാണ് ഇന്ന് മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 24,399 ആയി.

സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 7,80,689 ആണ്. 1,93,548 ആക്ടീവ് കേസുകള്‍. രോഗ മുക്തരായവരുടെ എണ്ണം 5,62,401 ആയി.

മുംബൈ നഗരത്തില്‍ 1,237 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 30 പേര്‍ നഗരത്തില്‍ മരിച്ചു. മുംബൈ നഗരത്തില്‍ മാത്രം മരിച്ചവരുടെ എണ്ണം ഇതോടെ 7,623 ആയതായും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ ഇന്ന് 6,495 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തെ രോഗികളുടെ എണ്ണം 4.22 ലക്ഷമായി.

94 പേരാണ് ഇന്ന് തമിഴ്‌നാട്ടില്‍ മരിച്ചത്. ഇതോടെ മരണ സംഖ്യ 7,231 ആയി. 52,721 ആക്ടീവ് കേസുകള്‍. 3,62,133 പേരാണ് രോഗ മുക്തരായത്.

ആന്ധ്രപ്രദേശില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10,603 പേര്‍ക്ക്. 88 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4,24,767 ആയി. 99,129 ആക്ടീവ് കേസുകള്‍. 3,21,754 പേര്‍ക്ക് രോഗ മുക്തിയുണ്ട്. ഇന്ന് 88 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണ സംഖ്യ 3,884 ആയി.

കര്‍ണാടകയില്‍ ഇന്ന് 8852 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,101 പേര്‍ക്കാണ് രോഗ മുക്തി. ഇന്ന് 106 പേരാണ് സംസ്ഥാനത്ത് മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3,35,928 ആയി. 88091 ആക്ടീവ് കേസുകള്‍. 2,42,229 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ മുക്തരായത്. മൊത്തം മരണം 5589 ആയി. ഇരു സംസ്ഥാനങ്ങളിലേയും ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.