എം.എം തമ്പി (77) നിര്യാതനായി

ഡാലസ്: ചെങ്ങന്നൂർ ഇടനാട് മായാലിൽ കുടുംബാംഗം തിരുവല്ലാ കറ്റോട് പരിമൾ കോട്ടേജിൽ എൻജിനീയർ എം.എം തമ്പി (77) നിര്യാതനായി. കുവൈറ്റിലെ അൽ – ഹരീർ യുണൈറ്റഡ് ജനറൽ കൺസ്ട്രക്ഷൻ കമ്പനി ഉടമയും, അൽ – ഖദാ കോൺട്രാക്ടിംഗ് കമ്പനി മാനേജരും ആയിരുന്നു. തിരുവല്ലാ ഇരവിപേരൂർ ശങ്കരമംഗലം വരാമണ്ണിൽ മറ്റത്ത് ലോലമ്മ തമ്പിയാണ് ഭാര്യ.

ഡാലസിലെ സാമൂഹിക ആത്മീയ മേഖലകളിൽ സാന്നിധ്യമായ മനു പാറേലിന്റെ ഭാര്യ ലീനയുടെ പിതാവാണ്. ലെനി – രഞ്ജൻ (കുവൈറ്റ്), ലിന്റാ – ഡോ.ദീപു (കാനഡ), ഉദയ് – ഷോഡി (കുവൈറ്റ്) എന്നിവരാണ് മറ്റു മക്കൾ. റെനീറ്റ, ലിയ, ജൊഹാൻ, സൈറ, ഇസബേൽ, ഐറിൻ, ഡേവിഡ് എന്നിവർ കൊച്ചുമക്കളും ആണ്.

സംസ്കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ലാ കറ്റോട് സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

കൂടുതൽ വിവരങ്ങൾക്ക്: മനു പാറേൽ – 682 347 5689