ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. ആന്റിജൻ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് 19 രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ് അടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചതായി റിപ്പോർട്ട്.മന്ത്രിക്ക് ഉടൻ സ്രവ പരിശോധന നടത്തും. ആദ്യമായാണ് കേരളത്തിൽ ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം രോഗ ഉറവിടം വ്യക്തമല്ല. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മന്ത്രി ഞായറാഴ്ച കൊവിഡ് പരിശോധന നടത്തിയത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ