മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍; നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗം മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ആറ് മന്ത്രിമാര്‍ നിരീക്ഷണത്തിലായ സാഹചര്യത്തില്‍ നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗം മാറ്റി. ധനമന്ത്രി ടി.എം.തോമസ് ഐസക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്. അടുത്ത മന്ത്രിസഭാ യോഗം ഈ മാസം 16 ന് ചേരും.

ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു . മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് മന്ത്രിക്ക് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. തുടര്‍ന്ന് എല്ലാ ജീവനക്കാരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി.